വയനാട് വൈത്തിരി ചുണ്ടേൽ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നതിൽ പ്രതിഷേധിച്ച് വന്യജീവിപ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മനുഷ്യവേലി തീർത്തു. പ്രദേശത്ത് കാട്ടാനശല്യം ഉൾപ്പെടെ രൂക്ഷമായിട്ടും വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മനുഷ്യവേലി തീർത്തത്. നൂറുകണക്കിനാളുകൾ മനുഷ്യവേലിയിൽ പങ്കെടുത്തു.
ചുണ്ടേൽ, ചേലോട്, കുന്നത്ത് വയൽ, അറമല പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതിനെതുടർന്ന് നാട്ടുകാർ നേരത്തെ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിരുന്നു.തുടർന്നും വനംവകുപ്പിന്‍റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഇല്ലാതെ വന്നതോടെയാണ് വന്യജീവിപ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യവേലി തീർത്തി ജനങ്ങൾ തെരുവിലിറങ്ങിയത്.
വനാതിർത്തിയിൽ തീർത്ത പ്രതിരോധവേലികൾ അശാസ്ത്രീയമാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഇത് മൂലം കാട്ടാനകൾ ഉൾപ്പെടെ ജനവാസമേഖലകളിൽ എത്തുന്നത് പതിവാണിവിടെ.ചുണ്ടേലിൽ സംഘടിപ്പിച്ച മനുഷ്യവേലിയിൽ കർഷകരും, വ്യാപാരികളും സ്ത്രീകളുമടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു.
പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെ കൃഷിനാശമുൾപ്പെടെ വ്യാപകമായ നാശനഷ്ടമാണ് ദിവസവുമുണ്ടാകുന്നത്.
https://www.youtube.com/watch?v=tEkDtbqSoKA