ഇന്ന് കടുവവേട്ട വനംവകുപ്പ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് AP അനിൽകുമാർ എംഎൽഎ. മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ 57 ദിവസം കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്ന അബ്ദുൽ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് 55 ദിവസം കഴിഞ്ഞു. നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാർ ഉത്തരവ് ഇറക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് വില്ലേജ് ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. കടുവയെ പിടികൂടാൻ ഇതുവരെ യാതൊരുവിധ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന ആരോപണം ശക്തമാണ്. ഇതിനിടെ അഞ്ചിലധികം തവണ കടുവയെ നാട്ടുകാർ കണ്ടിട്ടുണ്ട്. ഒരുതവണ വനവകുപ്പിന് മുന്നിൽ കടുവ വന്നിട്ടും വെടിവെക്കാൻ സാധിച്ചിട്ടില്ല. സർക്കാറിന്റെ ഉത്തരവില്ലാത്തതിനാൽ കടുവയെ വെടിവെക്കാൻ കഴിയില്ല എന്നാണ് വനം വകുപ്പ് പറയുന്നതെന്നും Ap പറഞ്ഞു.
കാളികാവ് പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാർച്ച് ചെത്തു കടവ് വഴി വില്ലേജ്ഓഫീസ് പരിസരത്ത് എത്തി.
നൂറുകണക്കിനാളുകൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോജികെ അലക്സ് അദ്ധ്യക്ഷത വഹിച്ചു. kpcc ജനറൽ സിക്രട്ടരി ആലിപ്പെറ്റ ജമീല, പഞ്ചായത്ത് പ്രസിഡണ്ട് P ഷിജിമോൾ, തുടങ്ങിയവർ നേതൃത്വം നൽകി.