ദേശീയപാത 766ലെ യാത്രാ നിരോധനം: രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടെ ലഭിച്ച ഊർജം ആര്‍ജ്ജിച്ച് സമരം ശക്തിപ്പെടുത്തി യുവജനകൂട്ടായ്മ

ദേശീയ പാത അടച്ചിടൽ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ നടക്കുന്ന സമരം കൂടുതൽ ശക്തിയാർജിക്കുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടെ ലഭിച്ച ഊർജം സമരത്തിൽ പ്രതിഫലിക്കുന്നു. സമരത്തിന് പിന്തുണ അറിയിച്ച് ജില്ലയിലെ സ്വകാര്യ ബസുൾ ഇന്ന് മൂന്ന് മണിക്കൂർ പണിമുടക്കും. അതേസമയം യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു.

രാഹുൽ ഗാന്ധി എം പി വയനാട്ടിലെ സമരപന്തലിൽ എത്തി പിന്തുണയറിയിച്ചതോടെ സമരത്തിന്റെ ഊർജം വർദ്ധിക്കുകയാണ്. സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് ജില്ലയിലെ സ്വകാര്യ ഇന്ന് ബസുകൾ രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സർവീസ് നിർത്തിവെക്കുകയാണ്. അതേ സമയം യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം പതിനൊന്നാം ദിവസവും തുടരുന്നു. ഇന്നലെ മൂന്ന് പേരുടെ ആരോഗ്യനില മോഷമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള പ്രക്ഷോപങ്ങൾക്ക് നേതൃത്വം നൽകാനാണ് കർഷകരുടെ തീരുമാനം

ഒക്ടോബർ 14ന് ദേശീയപാത വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കും മുൻപ് കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ പരമാവധി സമ്മർദ്ദം ചെലുത്തി തങ്ങൾക്കനുകൂലമായ വിധി സമ്പാദിക്കുകയാണ് സമരസമിതിയുടെ ലക്ഷ്യം.ഇനി ഒമ്പത് ദിവസങ്ങൾ മാത്രമാണ് സമരക്കാർക്ക് മുന്നിലുള്ളത്. അത് കൊണ്ട് തന്നെ സമരം ശക്തമാവുകയാണ്.രാഹുൽ ഗാന്ധിയും സന്ദർശിച്ചതോടെ സമരം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. അദ്ധേഹത്തിന്റെ സന്ദർശനത്തിൽ ലഭിച്ച പിന്തുണയും ദേശീയ ശ്രദ്ധ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനാണ് സമരസമിതിയുടെ ലക്ഷ്യം.രാഹുൽ ഗാന്ധിയുടെ സന്ദർശനവേളയിൽ ലഭിച്ച വലിയ രീതിയിലുള്ള വലിയ ജന പിന്തുണ വരും ദിവസങ്ങളിലും ഉണ്ടാവും എന്ന് തന്നെയാണ് സമരസമിതി കരുതുന്നത്.

Comments (0)
Add Comment