വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റിന് പോലീസ് നോട്ടീസ്; 16ന് ഹാജരാകണം

Jaihind Webdesk
Tuesday, December 13, 2022

 

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റിന് വീണ്ടും നോട്ടീസ്. കണ്ണൂർ ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസിനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്.

ശംഖുമുഖം സബ്ഡിവിഷൻ അസിസ്റ്റന്‍റ് കമ്മീഷണർക്ക് മുമ്പാകെ ഈ മാസം 16 ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് പോലീസ് സംഘം കണ്ണൂരിലെത്തി നോട്ടീസ് നൽകിയത്. മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.