യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ആലപ്പുഴ: ആലപ്പുഴ എസ് പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം.പോലീസ് ബാരിക്കേഡ് ഉയർത്തി  യൂത്ത് കോൺഗ്രസിന്‍റെ മാർച്ച് തടഞ്ഞു. സി ആര്‍ മഹേഷ് എം എൽ എയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിടക്കാന്‍ ശ്രമിച്ചതോടെയായിരുന്നു സംഘര്‍ഷം.

പോലീസിനുനേരെ മുദ്രവാക്യം വിളിച്ച് പ്രവർത്തകർ ബാരിക്കേഡ് മറികടക്കുകയായിരുന്നു. തുടർന്ന് ബാരിക്കേഡിന് മുകളില്‍ കയറിയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തില്‍ അടക്കമുള്ളവർ പ്രതിഷേധിച്ചു. കഴിഞ്ഞയാഴ്ച കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

Comments (0)
Add Comment