സംസ്ഥാനത്ത് ബിജെപിയില്‍ കലാപം : സിപിഎം ബിജെപി കൂട്ട്കെട്ടാരോപിച്ച് പ്രവർത്തകർ ബിജെപി ഓഫീസ് താഴിട്ട്പൂട്ടി

Sunday, February 20, 2022

കാസർഗോട് :ജില്ലയില്‍ സ്വന്തം പാർട്ടിക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയടക്കം പ്രവർത്തകർ മുദ്രാവാക്യം മുഴക്കികൊണ്ട് കാസർഗോട്  ജില്ലാ കമ്മിറ്റി ഉപരോധിക്കുകയാണ്. പ്രതിഷേധക്കാർ ഓഫീസ് താഴിട്ട്പൂട്ടി.

ജില്ലയില്‍ സിപിഎം ബിജെപി കൂട്ട്കെട്ട് ഉണ്ടെന്നും പ്രവർത്തകരോട് കെ സുരേന്ദ്രന്‍ നേരിട്ട് ചർച്ച നടത്തണമെന്നുമാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം.