ലോക്സഭയിലെ പ്രതിഷേധം: കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

Jaihind Webdesk
Monday, August 1, 2022

ന്യൂഡല്‍ഹി: പാർലമെന്‍റില്‍ പ്രതിഷേധിച്ചതിന് സസ്പെന്‍ഡ് ചെയ്ത എംപിമാർക്കെതിരായ നടപടി പിന്‍വലിച്ചു. നാല് ലോക്സഭാ എംപിമാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്യം ടാഗോർ, ജ്യോതി മണി എന്നീ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെൻഷന്‍ പിൻവലിക്കാനുള്ള പ്രമേയമാണ് പാസായത്.

വിലക്കയറ്റത്തിനെതിരെ ലോക്സഭയില്‍ പ്രതിഷേധിച്ചതിനാണ് നാല് കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്തത്. പ്ലക്കാർഡുകള്‍ ഏന്തിയുള്ള പ്രതിഷേധം അനുവദിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. രാജ്യസഭയില്‍ 23 എംപിമാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.