ഭൂപതിവ് നിയമ പരിഷ്ക്കരണം : ഇടുക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഉപവാസസമരം

Jaihind News Bureau
Saturday, November 14, 2020

ഭൂപതിവ് നിയമങ്ങൾ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസസമരം നടന്നു. തടിയമ്പാട് ടൗണിൽ നടന്ന സമരം പരിപാടികൾ കെ.വി.വി.ഇ എസ് ജില്ലാ പ്രസിഡൻറ് കെ എൻ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

1964-ലെയും 93ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ബ്ലോക്ക് കമ്മിറ്റി തടിയമ്പാട് ടൗണിൽ ഉപവാസ സമരം നടത്തിയത്. ജില്ലയിലെ വാണിജ്യാവശ്യങ്ങൾക്കുള്ള മുഴുവൻ നിർമ്മാണങ്ങളും നിരോധനം ഏർപ്പെടുത്തിക്കൊണ്ട് നിലവിലുള്ളവ പിടിച്ചെടുത്ത് പാട്ടത്തിൽ നൽകുമെന്നും പ്രഖ്യാപിച്ചു 2019 നവംബർ 22ന് ഇറക്കിയ ഉത്തരവ് ജില്ലയിലെ സാധാരണ ജനവിഭാഗങ്ങളേ പോലും ബാധിക്കുമെന്ന് സമരസമിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇടുക്കിയിൽ മാത്രം വ്യത്യസ്തമായ ഭൂ നിയമം നടപ്പിലാക്കുന്ന ഉദ്യാഗസ്ഥരും ജനപ്രതിനിധികളും സത്യപ്രതിജ്ഞാലംഘനമാണന്ന് ഉപവാസ സമരം ഉത്ഘാടനം ചെയ്ത. ജില്ലാ പ്രസിഡൻറ് കെ എൻ ദിവാകരൻ പറഞ്ഞു ( ബൈറ്റ് ) ബ്ലോക്ക് പ്രസിഡൻ്റ് ഷാജി കണ്ടച്ചാലിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ രാജു , ട്രഷറർ പി പി ഡൊമനിക്ക് ചെറുതോണി യൂണിറ്റ് പ്രസിഡണ്ട് ജോസ് കുഴി കണ്ടം, കെ എൻ മുരളി, കെ എ ജോൺ. കുത്തനാപ്പള്ളി, ജില്ലാ ജനറൽ സെക്രട്ടറി കെ പി ഹസൻ , കുമളി ബ്ലോക്ക് പ്രസിഡണ്ട് മജോ കരിമുട്ടം, വി പി ജോയ് , രാജാക്കാട് യൂണിറ്റ് പ്രസിഡണ്ട് പി കെ മാത്യു, ജെയിംസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.