യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി പോലീസ്; സ്റ്റേഷനു മുന്നില്‍ പ്രതിഷേധം

Jaihind Webdesk
Friday, May 24, 2024

 

ഇടുക്കി: തങ്കമണിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്കമണി പോലീസ് സ്റ്റേഷനിൽ പ്രതിഷേധവും ഉപരോധവും നടത്തി. നേതാക്കളും മറ്റ് കോൺഗ്രസ് പ്രവർത്തകരും ഡിസിസി സെക്രട്ടറി ബിജോ മാണിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.