കനകദുര്‍ഗയുടെ വീടിന് മുന്നില്‍ പ്രതിഷേധം

Jaihind Webdesk
Monday, December 24, 2018

ശബരിമലയിൽ ദർശനത്തിനെത്തിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി  കനകദുർഗയുടെ വീടിനുമുന്നിൽ ഭക്തരുടെ പ്രതിഷേധം. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണപുരി എന്ന വീടിന് മുന്നിലാണ് നാമജപപ്രതിഷേധം നടക്കുന്നത്. പെരിന്തൽമണ്ണ ആനമങ്ങാട്  സപ്ലൈകോയിലെ ജീവനക്കാരിയാണ് കനകദുർഗ.