സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ വ്യാപക പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍,മുക്കം, കാസര്‍കോഡ് എന്നിങ്ങനെ പലയിടങ്ങളിലായാണ് പ്രതിഷേധം.
50 പേർക്ക് മാത്രമേ ടെസ്റ്റ് നടത്താനാകൂ എന്ന നിർദേശത്തിന് പിന്നാലെയാണ് പ്രതിഷേധം. പലയിടത്തും ടെസ്റ്റിനായി എത്തിയത് 150 ഓളം പേരാണ്. തിരൂരങ്ങാടിയിലും കോഴിക്കോട് മുക്കത്തും ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. പാലക്കാട് ജില്ലയില്‍ ടെസ്റ്റ് നടക്കുന്ന മലമ്പുഴ സ്കൂൾ ഗ്രൗണ്ടില്‍ ഡ്രൈവിംഗ് സ്കൂൾ ഉടമകളും ടെസ്റ്റിനെത്തിയവരും പ്രതിഷേധിക്കുകയാണ്.
മന്ത്രിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇനി മുതല്‍ 50 പേരെ മാത്രം എന്ന നിലയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശം മന്ത്രി നല്‍കിയത് മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആശയക്കുഴപ്പമുണ്ടായിരുന്നു. ഇപ്പോള്‍ കേവലം 6 മിനിട്ടാണ് ഒരാള്‍ക്ക് ടെസ്റ്റിനെടുക്കുന്ന സമയം. ഈ സമയം കൊണ്ട് ആ വ്യക്തിയുടെ ഡ്രൈവിങ് ക്ഷമത അളക്കാനാവില്ലെന്നാണ് മന്ത്രിയുടെ വാദം. പൊതുവേ ഒരു ടെസ്റ്റ് കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്കെങ്കിലും ടെസ്റ്റ് നടത്താറുണ്ട്.