വയനാട് : വയനാട് അമരക്കുനിയില്‍ കടുവയെ പിടിക്കാത്തില്‍ പ്രതിഷേധം ശക്തം.വനംവകുപ്പ് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കടുവയെ പിടിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കടുവയുടെ സാന്നിധ്യം കണ്ടെത്താനാകാത്തത് വലിയ വെല്ലുവിളിയാണ് .അതെസമയം മയക്കുവെടി വെയ്ക്കാനുള്ള നടപടികള്‍ രാത്രിയും പകലും തുടരുമെന്നും ഡിഎഫ്ഒ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന ആടിനെ കടുവ കടിച്ചുകൊന്നിരുന്നു.ശേഷം സമീപത്തുളള കാപ്പിത്തോട്ടത്തില്‍ കടുവയെ കണ്ടെത്തിയിരുന്നു എങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.ഒരാഴ്ച്ചയ്ക്കിടെ കടുവ കൊന്ന ആടുകളുടെ എണ്ണം നാലായി.