മുണ്ടത്തടം പരപ്പയില്‍ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ രാപ്പകൽ സമരം

Jaihind Webdesk
Friday, June 7, 2019

മുണ്ടത്തടം പരപ്പയിലെ കരിങ്കൽ ക്വാറി-സ്റ്റോൺ ക്രഷർ പ്രവർത്തനം നിർത്തിവെക്കുക, പ്രദേശവാസികൾക്കെതിരെയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ രാപ്പകൽ സമരം ഇന്നാരംഭിക്കും. പ്രമുഖ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ക്വാറി മാഫിയക്കെതിരെ യൂത്ത് കോൺഗ്രസും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ആദിവാസി ഊരുകളിലേക്കുള്ള വഴി പോലും കൊട്ടിയടച്ച് പ്രവർത്തനം നടത്തുന്ന ക്വാറി മാഫിയക്കെതിരെയുള്ള ആദിവാസികളുടെയും നാട്ടുകാരുടെയും സമരം ജയ്ഹിന്ദ് ടിവിയുടെ വാർത്തയെ തുടർന്നാണ് പുറം ലോകമറിയുന്നത്.