കോഴിക്കോട്: സിപിഎമ്മിന്റെ സംഘപരിവാര്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് പാളയം പ്രദേശത്തെ നേതാക്കളും പ്രവര്‍ത്തകരുമായ പത്തൊമ്പതോളം ആളുകള്‍ സിപിഎമ്മില്‍നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലീഡര്‍ കെ. കരുണാകരന്‍ മന്ദിരത്തില്‍ നടന്ന സ്വീകരണ പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
പ്രജിത്ത് മുതലക്കുളം, ചിത്രലേഖ, ബിജു, അരുണ്‍, ജിനേഷ്, രജിത്ത്, രഞ്ജിത്ത്, ഗിരിജ, ജിബിലേഷ് കോട്ടപ്പറമ്പ്, മിനേഷ്, കൃഷ്ണാനന്ദ്, ആകാശ്, ജംഷാദ്, മുരുകന്‍ സിഎംസി കോളനി കോട്ടപ്പറമ്പ്, പ്രവീണ്‍, ബാബു, അനീഷ് മുതലകുളം, കാവ്യ, മനേഷ് എന്നിവരാണ് സിപിഎം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എസ്.കെ. അബുബക്കര്‍, ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി, ബ്ലോക്ക് ഭാരവാഹികളായ സുഹൈബ്, കെ.പി. നാസര്‍, കര്‍ഷകകോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് എന്നിവര്‍ സംസാരിച്ചു.