പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധതക്കെതിരെ മഹിളാ കോണ്‍ഗ്രസ് നിരന്തരം സമരം ആരംഭിക്കുമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി പറഞ്ഞു. ജനുവരി 4 ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച മഹിളാ സഹസ് കേരള യാത്ര 1474 മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി 29ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സമാപിക്കുമ്പോള്‍ പിണറായി സര്‍ക്കാരിന് എതിരായ സ്ത്രീകളുടെ കുറ്റപത്രം സമര്‍പ്പിക്കും. എട്ടുമാസമായി സമരം രംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം സ്ത്രീകളും ഈ സര്‍ക്കാരിന് എതിരാണെന്നും പറഞ്ഞു.
മഹിള സാഹസ് കേരളയാത്രയ്ക്ക് ആര്യങ്കോട്, ചെമ്പൂരി, ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി, വെള്ളറട, കിള്ളിയൂര്‍, കുന്നത്തുകല്‍, ആനാവൂര്‍, പെരുങ്കടവിള, മാരായമുട്ടം, കൊല്ലയില്‍, മഞ്ചാവിളാകം, പാറശ്ശാല, പരശുവയ്ക്കല്‍, അമ്പൂരി എന്നീ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങള്‍ എം വിന്‍സന്റ് എംഎല്‍എ, മുന്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി, എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍, മുന്‍ എംഎല്‍എ എ ടി ജോര്‍ജ്, കെപിസിസി ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി, കെപിസിസി അംഗങ്ങളായ ആര്‍ വത്സന്‍, അന്‍സാജിത റസ്സല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗായത്രി വി നായര്‍, സംസ്ഥാന ഭാരവാഹികളായ ആര്‍ ലക്ഷ്മി, വി കെ മിനിമോള്‍, എല്‍ അനിത, ജയലക്ഷ്മി ദത്തന്‍ എന്നിവര്‍ പ്രസംഗിച്ചു.