വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ദിനബത്ത നല്‍കാത്തതില്‍ പ്രതിഷേധം: യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്

Jaihind News Bureau
Friday, May 16, 2025

ചൂരല്‍മല, മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് ദിനബത്ത നല്കാന്‍ തയാറാവാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (മെയ് 16) രാവിലെ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ യുഡിഎഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

ക്യാബിനറ്റ് തീരുമാനമെടുത്തിട്ടും ദുരിതബാധിതര്‍ക്ക് വാടക നല്‍കാത്തതിലും, അവരുടെ ജീവനോപാധിക്ക് യാതൊരു നടപടിയും സ്വീകരിക്കാത്തതിലും, ടൗണ്‍ഷിപ്പ് ഭൂമിയിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവരുടെ ജീവിതപ്രശ്നങ്ങളും പരിഹരിക്കാത്തത്തിലും, തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സുകളില്‍ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ഉള്ള ശ്രമത്തില്‍ പ്രതിഷേധിച്ചുമാണ് മാര്‍ച്ച് നടത്തുന്നത്. കലക്ടറേറ്റ് മാര്‍ച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.