കല്യാശേരി ദേശീയ പാതാ അലൈമെന്‍റെില്‍ മാറ്റം വരുത്തിയതിന് എതിരെ പ്രതിഷേധം

കണ്ണൂര്‍ കല്യാശേരിയില്‍ അന്തിമ വിജ്ഞാപനം പുറത്ത് വന്നതിന് ശേഷം ദേശീയ പാതാ അലൈമെന്‍റെില്‍ മാറ്റം വരുത്തിയതിന് എതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ.. സി പി എം നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍ സംരക്ഷിക്കാനാണ് അലൈമെന്‍റ് മാറ്റിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. അലൈൻമെന്‍റ് മാറ്റം വരുത്തിയതിന് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അലൈൻമെന്‍റ് മാറ്റിയതിനെ തുടർന്ന് ഭൂമി നഷ്ടപ്പെടുന്നവർ.

കഴിഞ്ഞ ജൂലൈ 13ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിന് വിരുദ്ധമായാണ് അലൈൻമെൻറിൽ മാറ്റം വരുത്തിയിരുക്കുന്നത്.  ആദ്യ അലൈമെന്‍റെില്‍ ഉള്‍പ്പെട്ടവര്‍ സ്ഥലത്തിന്‍റെ ആധാരമടക്കം സമര്‍പ്പിച്ച് നഷ്ട പരിഹാര തുകക്കായി കാത്തിരിക്കുമ്പോഴാണ് അലൈമെന്‍റെില്‍ മാറ്റം വരുത്തി ദേശീയ പാതാ അതോറിറ്റി ഉത്തരവിറക്കിയത്. ഇതിന് എതിരെയാണ് ജനങ്ങളിൽ കടുത്ത പ്രതിഷേധം ഉണ്ടായിരിക്കുന്നത്.

റവന്യു അധികൃതർ ഭൂമി അളന്ന് പുതിയ സ്ഥലം അടയാളപ്പെടുത്തുവാൻ എത്തിയപ്പോഴാണ് ദേശിയ പാതയുടെ അലെൻമെന്‍റ് മാറ്റിയത് ജനങ്ങൾ അറിയുന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ വീടും പറമ്പും, അതോടപ്പം സി പി എം നിയന്ത്രണത്തിലുളള സ്ഥാപനങ്ങളും സംരക്ഷിക്കാനാണ് ദേശീയ പാതയുടെ അലൈൻമെന്റ് മാറ്റിയത് എന്ന വിമർശനമാണ് ഉയരുന്നത്. അലൈൻമെന്‍റ് മാറ്റിയതിന് എതിരെ നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധമാണുള്ളത്.

അലെൻമെൻറിൽ മാറ്റം വരുത്തിയത് എന്തിന് വേണ്ടിയാണെന്ന ജനങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാനും അധികൃതർ തയ്യാറായിട്ടില്ല. വീടും പറമ്പും പുതിയ അലൈൻമെൻറിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇനി എങ്ങോട്ട് പോകുമെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. വ്യാപാര സ്ഥാപനങ്ങളും പുതിയ അലൈൻമെന്‍റിൽ ഉൾപ്പെട്ടത് വ്യാപാരികൾക്കും തിരിച്ചടിയായി.

ജില്ലാ കലക്ടറുടെ നിർദേശം അനുസരിച്ചാണ് അലൈൻമെൻറ് മാറ്റം വരുത്തിയതെന്നാണ് ഭൂമി അളക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥർ പ്രദേശത്തെ വ്യാപാരികൾക്ക് നൽകിയ മറുപടി. ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കോടതിയിൽ പ്രദേശവാസികൾ നൽകിയ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടെ വീണ്ടും അലൈൻമെന്‍റ് മാറ്റിയത് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഇവരുടെ തീരുമാനം.

https://www.youtube.com/watch?v=VG8-xGX1Oig

KalliasseriNH alignment
Comments (0)
Add Comment