കെ റെയില്‍ കല്ലിടല്‍ : കൊല്ലത്ത് നടപടികള്‍ നാട്ടുകാർ തടഞ്ഞു

കൊല്ലം:  കൊട്ടിയത്ത് കെ റെയിൽ പദ്ധതിക്കായുള്ള കല്ലിടൽ നിർത്തി. പ്രദേശവാസികളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. പദ്ധതിക്കായി ജില്ലയിൽ ഏറ്റെടുക്കേണ്ടത് 370 ഏക്കർ സ്വകാര്യ ഭൂമിയാണ്. കെ റെയിലിന് എതിരെ തഴുത്തല, വഞ്ചിമുക്ക് നിവാസികൾ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് സ്ഥലം ഏറ്റെടുക്കൽ നടപടി താൽക്കാലികമായി നിർത്തിയത്.

ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ അലൈന്മെന്‍റ് മാറ്റാതെ പദ്ധതിയുമായി മുന്നോട്ട് പോകും. അതിനായി ജനങ്ങളിൽ ബോധവൽക്കരണം നടത്തുമെന്നും ഒപ്പം ജനവാസമില്ലാത്ത മേഖലയിൽ കല്ലിടുമെന്നും അധികൃതര്‍ പറഞ്ഞു.

ജില്ലയിലെ 15 വില്ലേജുകളിലൂടെ അതിവേഗറയിൽപാത കടന്ന് പോകും.സ്ഥലമേറ്റെടുക്കലുമായ ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ തഴുത്തല, തൃക്കോവിൽവട്ടം വില്ലേജുകളിൽ മാത്രം 150 ഏക്കറോളം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കണം.കേന്ദ്രസർക്കാരിന്‍റെ മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം വീടും ഭൂമിയും നഷ്ടമാകുന്നവർക്ക് ലഭിക്കുമെന്നാണ് റവന്യൂ അധികൃതരുടെ വാഗ്ദാനം. എന്നാൽ ഇതൊന്നും പ്രതിഷേധങ്ങളെ ശമിപ്പിക്കാൻ ഇടയില്ല.

 

Comments (0)
Add Comment