കെ റെയില്‍ കല്ലിടല്‍: പോലീസ് അകമ്പടിയോടെ അധികൃതര്‍; പ്രതിഷേധവുമായി നാട്ടുകാര്‍

Jaihind Webdesk
Monday, January 24, 2022

കോട്ടയം: കെ റെയില്‍ കല്ലിടീലിനെതിരെ കോട്ടയത്ത് പ്രതിഷേധം. വൈക്കം ഞീഴൂരിലെ കല്ലിടീലിനെതിരെയാണ്  പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് അകമ്പടിയോടെയാണ് പ്രദേശത്ത് കല്ലിടാനായി അധികൃതര്‍ എത്തിയത്.

ഞീഴൂർ വില്ലേജിലെ വിളയംകോട് മേഖലയിലാണ് കല്ലിടീൽ. പരമാവധി 15 മുതൽ 25 മീറ്റർ വരെ വീതിയിൽ ഇരുവശങ്ങളിലും കല്ലിടുക. നേരത്തെയും കോട്ടയത്ത് കെ റെയില്‍ കല്ലിടീല്‍ തടഞ്ഞിരുന്നു. മുമ്പ് കല്ലീടിലുമായി ബന്ധപ്പെട്ട് പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിൽ എത്തിയ ഉദ്യോഗസ്ഥസംഘത്തെ തടഞ്ഞിരുന്നു. പനച്ചിക്കാട് പഞ്ചായത്തിലെ വെളളൂത്തുരുത്തി മേഖലയിൽ മൂന്നു ദിവസവും വിജയപുരം പഞ്ചായത്തിലെ നട്ടാശേരിയിൽ ഒരു ദിവസവും സർവേ സംഘത്തെ തടയുകയും സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു.