കാസർഗോഡ് : കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന് മത്സരിക്കുന്നതില്‍ സിപിഐയില്‍ പ്രതിഷേധം. 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കണ്വന്ഷന് ബഹിഷ്കരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ബങ്കളം കുഞ്ഞികൃഷ്ണന് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു.