മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് ഇ.പി ജയരാജനും സംഘവും

Jaihind Webdesk
Monday, June 13, 2022

കണ്ണൂർ:  മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ വിമാനത്തിനുള്ളിലും തിരുവനന്തപുരം വിമാനത്താവളത്തിലും പ്രതിഷേധം. കറുപ്പ് വസ്ത്രം ധരിച്ച് വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇടതുമുന്നണി കണ്‍വീനർ ഇ.പി ജയരാജന്‍റെ നേതൃത്തിലുള്ള സംഘം കയ്യേറ്റം ചെയ്തു. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയത്.

മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത് . എട്ട് എസിപിമാരും 13 സിഐമാരും അടക്കം 400 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. തിരുവനന്തപുരം സിറ്റിയിലെ മുഴുവൻ അസിസ്റ്റന്റ് കമ്മീഷണർമാരും മുഖ്യമന്ത്രിയുടെ സുരക്ഷാർത്ഥം വിന്യസിച്ചു. വിമാനത്താവളം മുതൽ മുഖ്യമന്ത്രിയുടെ വസതിവരെ റോഡിന് ഇരുവശത്തുമായി പോലീസ് അണിനിരന്നു.