മുഖ്യമന്ത്രിക്ക് അയർലന്‍ഡിലും രക്ഷയില്ല; ക്രിക്കറ്റ് മത്സരത്തിനിടെ പ്രതിഷേധ ബാനറുകളുമായി മലയാളികള്‍

Jaihind Webdesk
Wednesday, June 29, 2022

ഇന്ത്യ – അയർലൻഡ് ക്രിക്കറ്റ് മത്സരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധിച്ച് മലയാളി കാണികൾ.
മത്സരത്തിനിടെ മലയാളത്തിലെഴുതിയ പ്രതിഷേധ കാർഡുകള്‍ ഉയർത്തി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ധൂർത്തിനും അഴിമതിക്കും എതിരെയുള്ള മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.

‘അഴിമതി വീരൻ കേരള മുഖ്യൻ മു – KIA – മന്ത്രി’ എന്നാണ് ഒരു പ്ലക്കാർഡിലെ മുദ്രാവാക്യം. ഡബ്ലിനിൽ ഇന്നലെ നടന്ന മത്സരത്തിനിടയിലായിരുന്നു  പ്രതിഷേധം.