കാലിക്കറ്റ് സര്‍വകാലാശാലയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ; കെ.എസ്.യു, എംഎസ്എഫ് പ്രവർത്തകർക്കുനേരെ പൊലീസ് അതിക്രമം ; ലാത്തിച്ചാർജ്ജ്

Jaihind News Bureau
Sunday, February 14, 2021

 

കോഴിക്കോട് : കാലിക്കറ്റ് സര്‍വകാലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എംഎസ്എഫ് പ്രതിഷേധം. സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ തേഞ്ഞിപ്പാലത്ത് ദേശീയ പാത ഉപരോധിച്ചു. ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ പ്രവേശന കവാടത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മുഖ്യമന്ത്രി കാമ്പസിനുള്ളില്‍ പ്രവേശിച്ച ശേഷമായിരുന്നു പ്രതിഷേധം ആരംഭിച്ചത്.