മലപ്പുറം: ബി.ജെ.പി.യുടെ വോട്ട് കൊള്ളക്കെതിരേയും സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും പ്രതിഷേധമുയര്‍ത്തി മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമയാത്ര ആരംഭിച്ചു. പറപ്പൂര് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് യാത്ര സംഘടിപ്പിച്ചത്.
കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
വേങ്ങര നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് പഞ്ചായത്തുകളിലൂടെയാണ് ഗ്രാമയാത്ര കടന്നുപോകുന്നത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാസര്‍ പറപ്പൂരിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര തിങ്കളാഴ്ച സമാപിക്കും.