പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ കണ്ണൂരിലെ ആന്തൂർ നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാറയിൽ സാജന്‍റെ ആത്മഹത്യയും, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യവും സമഗ്രമായി അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി.ഇതിനിടെ വ്യവസായി സാജന്‍റെ ആത്മഹത്യയിൽ വിശദീകരണവുമായി ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമള രംഗത്ത് വന്നു.

കോടികൾ മുടക്കി നിർമ്മിച്ച കൺവെൻ സെന്‍ററിനും ഓഡിറ്റോറിയത്തിനും ആന്തുർ നഗരസഭ  അന്തിമാ അനുമതി നൽകാത്തതിനെ തുടർന്ന്  പ്രവാസി വ്യവസിയായ സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ  സിപിഎം ഭരിക്കുന്ന ആന്തുർ നഗരസഭാ ഭരണ സമിതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആന്തുർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള വിശദീകരണവുമായി രംഗത്ത് വന്നത്. സാജന്‍റെ കൺവെൻഷൻ സെന്‍ററിനും ഓഡിറ്റോറിയത്തിനും അന്തിമ അനുമതി കൊടുക്കാനുള്ള നടപടികൾക്കിടെയാണ് സാജൻആത്മഹത്യ ചെയ്തതെന്നാണ് പി കെ ശ്യാമളയുടെ വിശദീകരണം.

എന്നാൽ സാജന്‍റെ ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യവും, കാരണവും സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ ആവശ്യം ഉന്നയിച്ച് ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനി കണ്ണുർ എസ് പി യ്ക്ക് പരാതി നൽകി.

ഇതിനിടെ സാജന്‍റെ ആത്മഹത്യയ്ക്കുള്ള കാരണം ആന്തൂർ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതി ആരംഭിച്ചിട്ടുണ്ട്. പ്ലാൻ അനുസരിച്ചല്ല  നിർമ്മാണമെന്ന് കെട്ടിടം പൂർത്തിയായപ്പോഴാണ് നഗരസഭ സെക്രട്ടറി  കണ്ടെത്തിയതെന്ന നഗരസഭാ ചെയർപേഴ്സന്‍റെ വിശദീകരണം ഇതിന്‍റെ ഭാഗമായാണ്. അതേസമയം, ഓഡിറ്റോറിയത്തിന് ഒരിക്കലും അനുമതി നൽകില്ലെന്ന് ചെയർപേഴ്സണായ പി കെ ശ്യാമള  സാജനോട് പറഞ്ഞതായി മാനേജർ സജീവൻ പറഞ്ഞു.

Comments (0)
Add Comment