ഓണറേറിയം എല്ലാ മാസവും നല്‍കുമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ആശമാര്‍ എന്‍ എച്ച് എം ഓഫീസിനുമുന്നില്‍ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. സെക്രട്ടറിയേറ്റിനു മുന്നിലെ സമരവേദിയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആയി എന്‍ എച്ച് എം ഓഫീസിലെത്തിയാണ് ആശ മാര്‍കോലം കത്തിച്ചത്.
ഓണറേറിയം എല്ലാ മാസവും വിതരണം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചതായി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് ഏപ്രില്‍ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും മുടങ്ങിയതോടെയാണ് പ്രതിഷേധവുമായി ആശമാര്‍
രംഗത്തെത്തിയത്. സമരസമിതി നേതാവ് എസ്സ് മിനി സമരം ഉദ്ഘാടനം ചെയ്തു.