അറബ് കോടീശ്വരന്‍ സെയ്ഫ് അല്‍ ഗുറൈര്‍ അന്തരിച്ചു

Jaihind News Bureau
Tuesday, August 27, 2019

ദുബായ്: യു.എ.ഇ സ്വദേശിയായ പ്രമുഖ വ്യവസായിയും അല്‍ ഗുറൈര്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനുമായ സൈഫ് അഹമ്മദ് അല്‍ ഗുറൈര്‍ ദുബായില്‍ അന്തരിച്ചു. 95 വയസായിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ദുബായ് അല്‍ ഖിസൈസ് ശ്മശാനത്തില്‍ നടക്കും. 1924 ല്‍ ദുബായ് ക്രീക്കിന്‍റെ തീരത്തുള്ള ദെയ്‌റയിലാണ് സെയ്ഫ് അഹമ്മദ് അല്‍ ഗുറൈര്‍ ജനിച്ചത്. അഹമ്മദ് അല്‍ ഗുറൈറിന് ജനിച്ച അഞ്ച് ആണ്‍ മക്കളില്‍ മൂത്തവനായിരുന്നു. കുടുംബ ബിസിനസില്‍ ഏര്‍പ്പെട്ട് വളര്‍ന്നു പന്തലിച്ച് അല്‍ ഗുറൈര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സ്ഥാപകനായി മാറി. അറബ് കോടീശ്വര പട്ടികയില്‍ ഇടം നേടിയ ഇദേഹത്തിന്‍റെ കമ്പനികളില്‍ നിരവധി മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്.