ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല: കെസി വേണുഗോപാല്‍ എംപി | VIDEO

Jaihind Webdesk
Monday, December 27, 2021

പത്തനംതിട്ട : കേരളത്തിലെ റോഡുകൾ നന്നാക്കാൻ ശ്രമിക്കാത്ത മുഖ്യമന്ത്രിയാണ് കോടികൾ മുടക്കി കെ റെയിൽ നിർമ്മിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു ഗോപാൽ എംപി. വികസനത്തിന് യുഡിഎഫ് എതിരല്ല. എന്നാല്‍ പരിസ്ഥിതി ആഘാതം വരുത്തുന്ന, ജനങ്ങൾക്ക് ദോഷകരമാകുന്ന പദ്ധതികൾ നടപ്പിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ റയിൽപദ്ധതി പിൻവലിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ആന്‍റോ ആന്‍റണി എംപി നയിക്കുന്ന ജന ജാഗരന്‍ അഭിയാൻ യാത്ര ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

https://www.facebook.com/JaihindNewsChannel/videos/3077457072513202