പത്തനംതിട്ടയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വൻശഖരം പിടികൂടി

Jaihind Webdesk
Thursday, September 1, 2022


പത്തനംതിട്ട: കോഴഞ്ചേരിയിലെ വാടക വീട്ടിൽ നിന്നും 20 ലക്ഷത്തോളം രുപ വില വരുന്ന 37305 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കോഴഞ്ചേരി സ്വദേശി ടിടി മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള വീട് കഴിഞ്ഞ 8 മാസത്തോളമായി കോൺട്രാക്ക്ട് ജോലിയും ഇടയാൻമ്മുളയിൻ ബിസിനസും നടത്തുന്ന ബിനു രാജ് വാടകക്കെടുത്തിരുന്നു. ഇവിടെ പുകയില ഉത്പ്പന്നങ്ങൾ വിൽപ്പനക്കായി ശേഖരിച്ചിട്ടുള്ളതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇന്ന് പകൽ പത്ത് മണിയോടെ മഫ്തിയിൽ എത്തിയ ഷാഡോ പോലീസിനെ കണ്ട് ഇവിടെ താമസിക്കുന്ന ആൾ വീട്പൂട്ടി ഓടി രക്ഷപ്പെട്ടു. പിന്നീട് വീടിൻ്റെ പുട്ട് തകർത്താണ് പോലീസ് സംഘം അകത്തുകയറി പരിശോധന നടത്തിയത്.