മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി.ജെ. കുര്യന്‍റെ ഭാര്യ നിര്യാതയായി

Jaihind Webdesk
Friday, December 22, 2023

 

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ.പി.ജെ. കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ നിര്യാതയായി. 75 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരവിപേരൂർ സെന്‍റ് ജോൺസ് ഹൈസ്കൂളിലെ അധ്യാപികയായിരുന്നു സൂസൻ കുര്യൻ.