വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി ഉണ്ടായില്ലെന്ന് ലത്തീന്‍ സഭ. നല്‍കിയ ഏഴ് വാഗ്ദാനങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ല. മുതലപ്പൊഴി ഇത്രയും ഗതി കെട്ട അവസ്ഥയിലേക്ക് വന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്. സര്‍ക്കാരിന്റെ പറച്ചിലും പ്രവര്‍ത്തിയും രണ്ടും രണ്ടാണെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പറഞ്ഞു പറ്റിക്കുകയായിരുന്നൂവെന്ന് ലത്തീന്‍ സഭ വ്യക്തമാക്കി. തീരശോഷണം, വിഭവ നഷ്ടം തുടങ്ങിയവ പഠിക്കാന്‍ സര്‍ക്കാര്‍ വെച്ച കമ്മിറ്റി വെറും പുറം പൂച്ച് മാത്രമായിരുന്നു. കര-കടല്‍ കാര്‍ന്നെടുത്തു കൊണ്ടിരിക്കുകയാണ്. തീരം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണധികാരിക ളുടേതാണ്. വിദ്ഗധര്‍ അദാനിക്ക് പാദ സേവ ചെയ്യൂന്നു. ഭരണാധികാരികള്‍ഡ നീതി കാണിച്ചില്ലെന്നും നല്‍കിയ ഏഴ് വാഗ്ദാനങ്ങളില്‍ സര്‍ക്കാര്‍ ഒന്നും പോലും പാലിച്ചില്ലെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.
മുതലപ്പൊഴി ഇത്രയും ഗതി കെട്ട അവസ്ഥയിലേക്ക് വന്നത് സര്‍ക്കാരിന്റെ കെടുകാര്യ സ്ഥതയാണ്. സര്‍ക്കാരിന്റെ പറച്ചിലും പ്രവര്‍ത്തിയും രണ്ടാണ്. സര്‍ക്കാര്‍ അദാനിക്ക് വേണ്ടി സഹാ യങ്ങള്‍ ചെയ്യുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കു വാന്‍ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.