കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗം; ഇരുപതില്‍ ഇരുപത് സീറ്റും നേടും: വി.ഡി. സതീശന്‍

Jaihind Webdesk
Monday, April 22, 2024

പാലക്കാട്: കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎമ്മിനും ബിജെപിക്കും ഉറപ്പുള്ള ഒരു സീറ്റു പോലുമില്ല. രണ്ടു സീറ്റുകളിലും കഴിഞ്ഞ തവണ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. യുഡിഎഫിന് അനുകൂലമായ വലിയൊരു തരംഗം കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് പാലക്കാട് പറഞ്ഞു.