പ്രിയങ്കാ ഗാന്ധി വളരെ കഴിവുള്ള വ്യക്തിത്വത്തിനുടമയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക നേതൃത്വനിരയിലേക്ക് കൊണ്ടുവന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. പ്രിയങ്കയുടെ രംഗപ്രവേശം ബി.ജെ.പിയെ പരിഭ്രാന്തരാക്കുന്നുണ്ട്. സഹോദരി തനിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അതീവസന്തുഷ്ടനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും രാഷ്ട്രീയമല്ല കോണ്‍ഗ്രസിന്‍റേത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്‍റെ മുന്നേറ്റനിരയില്‍ കോണ്‍ഗ്രസ് സ്ഥാനമുറപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഫെബ്രുവരി ആദ്യവാരത്തോടെ പ്രിയങ്ക എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതോടെ യു.പി രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വന്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇപ്പോള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളതെങ്കിലും പ്രചരണരംഗത്ത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ പ്രിയങ്ക നിറഞ്ഞുനില്‍ക്കും.