അധികാരത്തിലെത്തിയാൽ കർഷകരുടെ ചികിത്സ സൗജന്യമാക്കും: പ്രിയങ്കഗാന്ധി

Jaihind Webdesk
Saturday, April 20, 2019
കോർപറേറ്റുകൾക്ക് വേണ്ടി കോടികൾ ചിലവഴിക്കുന്നവർക്ക് കര്‍ഷകരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാൻ കഴിയുന്നില്ലന്ന് പ്രിയങ്ക ഗാന്ധി. വയനാട് പുല്പള്ളിയിൽ കർഷക സംഗമം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. അധികാരത്തിലെത്തിയാൽ കാർഷിക മേഖലയക്ക് പ്രത്യേക ബജറ്റ്, ചികിത്സ സംവിധാനങ്ങൾ സൗജന്യം ആകുമെന്നും പ്രിയങ്ക പറഞ്ഞു.
കത്തുന്ന വെയിലിനെ അവഗണിച്ച് ആയിരങ്ങളാണ് പുൽപ്പളളി സീതാ ലവ കുശ   ക്ഷേത്ര മൈതാനത്ത്  പ്രിയങ്കാ ഗാന്ധിയെയും കാത്ത് നിന്നത്. കുട്ടികളും സ്തീകളുമടക്കമുള്ള കർഷകർ രാവിലെ മുതൽ തന്നെ  സംഗമത്തിനായി മൈതാനത്ത് എത്തിച്ചേർന്നുന്നു. പരിപാടി സ്ഥലത്ത് എത്തിയ പ്രിയങ്ക സ്റ്റേജിൽ കേറുന്നതിനു മുമ്പ് കർഷകരുടെ ഇടയിലേക്ക് ചെന്ന് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ശേഷമാണ് സ്റ്റേജിലേക് കയറിയത്.
കോർപറേറ്റുകൾക്ക് വേണ്ടി കോടികൾ ചിലവഴിക്കുന്നവർക്ക് കർഷകരുടെ പ്രശ്നങ്ങർക്ക് പരിഹാരം കാണാൻ കഴിയുന്നില്ലന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു . അധികാരത്തിലെത്തിയാൽ കർഷകരുടെ ചികിത്സ സൗജന്യമാക്കും, കാർഷിക മേഖലയ്ക് പ്രത്യേക ബജറ്റെന്നും പ്രിയങ്ക പറഞ്ഞു. മിനിമം വേതനം ന്യായ് പദ്ധതിയിലൂടെ നടപ്പാക്കും. കാർഷിക ലോൺ തിരിച്ചടക്കാൻ കഴിയാത്തവർക് പരിഗണന നൽകും. ഉത്തർപ്രദേശിലെ കർഷകർക്ക് സമാനമായ പ്രശ്നങ്ങളാണ് വയനാട്ടിലെ കർഷകരും അനുഭവിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു