പ്രിയങ്കാ ഗാന്ധി എം പി പാണക്കാട് വീട്ടിലെത്തി ഇഫ്താറില്‍ പങ്കെടുത്തു; ചിത്രങ്ങള്‍..

Jaihind News Bureau
Sunday, March 30, 2025

പ്രിയങ്കാ ഗാന്ധി എം പി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി ഇഫ്താറില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് – ലീഗ് നേതാക്കളും പ്രിയങ്കാഗാന്ധിക്കൊപ്പം ഇഫ്താറില്‍ പങ്കാളികളായി. എല്ലാ വിശ്വാസികള്‍ക്കും പ്രിയങ്കാശാന്ധി ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള പരിപാടി അല്ലെങ്കില്‍പോലും പാണക്കാട് പോകാനും ഇഫ്താറില്‍ പങ്കെടുക്കാനുമുള്ള തീരുമാനം ഉച്ചയോടെ പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. വണ്ടൂരിലെ പരിപാടിക്ക് ശേഷം നെടുമ്പാശേരി വഴി ഡല്‍ഹിക്ക് മടങ്ങാനുള്ള യാത്രയിലാണ് പിണക്കാട് എത്തിയത്. പാണക്കാട് സാദിഖലി തങ്ങളും കുടുംബാംഗങ്ങളും പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളും പ്രിയങ്കയെ സ്വീകരിച്ചു. എല്ലാവര്‍ക്കുമൊപ്പം നോമ്പ്തുറന്നും ഇഫ്താറില്‍ പങ്കെടുത്തും ഒരു മണിക്കൂറോളം പ്രിയങ്കാഗാന്ധി പിണക്കാട് ചിലവഴിച്ചു. പുറത്തിറങ്ങിയ പ്രിയങ്കാഗാന്ധി എല്ലാവര്‍ക്കും ചെറിയപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണവും- ലീഗിന്റെ ഭവന പദ്ധതികളെ കുറിച്ചും പ്രിയങ്കാ ഗാന്ധി സംസാരിച്ചതായി ലീഗ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും സാദിഖ് അലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു തിടുക്കത്തിലുള്ള യാത്രയ്ക്കിടെ യാത്രപറയാന്‍ കഴിഞ്ഞില്ലെന്ന് മനസ്സിലാക്കിയ പ്രിയങ്കാ ഗാന്ധി, കാറില്‍ നിന്നിറങ്ങി സാദിഖലി തങ്ങളോട് പ്രത്യേകം യാത്രപറഞ്ഞ ശേഷമാണ് വിമാനത്താവളത്തിലേക്ക് തിരിച്ചത്