മൂന്നുദിവസത്തെ സന്ദര്‍ശനം ; പ്രിയങ്ക ഗാന്ധിക്ക് ലഖ്‌നൗവില്‍ ആവേശ സ്വീകരണം, അനുഗമിച്ച് ആയിരങ്ങള്‍

Jaihind Webdesk
Friday, July 16, 2021

ലഖ്‌നൗ: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ലഖ്‌നൗവിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ആവേശസ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. ആയിരക്കണക്കിന് പേര്‍ പ്രിയങ്കയെ വരവേല്‍ക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ അണിനിരന്നു.

ലഖ്‌നൗ എയര്‍പോര്‍ട്ട് മുതല്‍ പിസിസി ഓഫീസ് വരെ ആയിരക്കണക്കിന് പ്രവര്‍ത്തകർ പ്രിയങ്ക ഗാന്ധിയെ അനുഗമിച്ചു. ഛാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍മാരുമായാണ് പ്രിയങ്ക ഗാന്ധി ആദ്യം കൂടിക്കാഴ്ച നടത്തിയത്. കര്‍ഷകരുമായടക്കം നാളെ ചര്‍ച്ച നടത്തും. കോണ്‍ഗ്രസിന്‍റെ വിവിധ ഭാരവാഹികളുമായും ജില്ലാ അധ്യക്ഷന്മാരുമായും പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തും.