തെരഞ്ഞെടുപ്പ് പ്രചാരണം : പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍

Jaihind Webdesk
Monday, March 29, 2021

priyanka-gandhi

 

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെ രാവിലെ 10.40 ന് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്ക അവിടെ നിന്നും ഹെലികോപ്റ്റർ മാർഗം ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ എത്തിച്ചേരും.

11.50 ന് റോഡ് മാർഗം  തിരിച്ച് 12.25 ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ സമ്മേളന വേദിയിലെത്തും. ഉച്ചയ്ക്ക് 1.25 മുതല്‍ 2 മണി വരെ കൊല്ലം മണ്ഡലത്തിലെ പ്രചാരണ പരിപാടിയില്‍ സംസാരിക്കും. 2 മണിക്ക് കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് തിരിക്കും. 2 20 ന് കൊട്ടാരക്കര എത്തുന്ന പ്രിയങ്ക 3.00 മണി വരെ സമ്മേളനത്തില്‍ പങ്കെടുക്കും. തുടർന്ന് ഹെലിക്കോപ്റ്ററില്‍ 3.05 ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട്ടില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

തുടർന്ന് 4.40 മുതല്‍ 5.15 വരെ കാട്ടാക്കട മണ്ഡലത്തിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഹെലിക്കോപ്റ്ററില്‍ പൂജപ്പുരയിലേക്കുപോകുന്ന പ്രിയങ്കാ ഗാന്ധി അവിടെനിന്ന്  റോഡ് മാർഗം കിള്ളിപ്പാലം വഴി വൈകിട്ട് 6.30 ഓടെ വലിയതുറയില്‍  എത്തിച്ചേരും. വലിയതുറയിലെ സമ്മേളനത്തോടെ പ്രിയങ്കാ ഗാന്ധിയുടെ ആദ്യ ദിവസത്തെ പ്രചാരണ പരിപാടിക്ക് സമാപനമാകും.

31 ന് രാവിലെ 10 മണിയോടെ പ്രത്യേക വിമാനത്തില്‍ പ്രിയങ്കാ ഗാന്ധി കൊച്ചിയില്‍ എത്തിച്ചേരും. തുടർന്ന് 10.10 ന് ഹെലികോപ്റ്ററില്‍ ചാലക്കുടിയിലേക്ക് പോകും.  10.30 മുതല്‍ 11.00 മണി വരെ ചാലക്കുടിയിലെ പ്രചാരണപരിപാടികളില്‍ സംസാരിച്ചതിന് ശേഷം  റോഡ് മാർഗം ഇരിഞ്ഞാലക്കുടയിലേക്ക് തിരിക്കും. ഇവിടുത്തെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്ത് കയ്പപമംഗലം-തൃപ്രയാർ വഴി ചാവക്കാടെത്തിച്ചേരും. ഉച്ചയ്ക്ക് 2.10 മുതല്‍ 2.50 വരെ ചാവക്കാട് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കുന്നങ്കുളം-വടക്കാഞ്ചേരി വഴി റോഡ് മാർഗം 4.40 ന് തൃശൂരിലെ തേക്കിന്‍കാട് മൈതാനത്തില്‍ എത്തിച്ചേരും. ഇവിടെ 5.35 വരെ യോഗത്തില്‍ പങ്കെടുക്കുന്ന പ്രിയങ്കാ ഗാന്ധി 5.50 ന് കൊച്ചി വിമാനത്താവളത്തിലേക്ക് തിരിക്കും. ഇവിടെനിന്ന് 6.30 ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.