കേന്ദ്ര സര്‍ക്കാര്‍ ദുരന്തബാധിതരോട് കാട്ടുന്നത് വഞ്ചനയെന്ന് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Thursday, April 10, 2025

മുണ്ടകൈ ചൂരല്‍മല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. ദുരിതബാധിതര്‍ വീടും, സ്ഥലവും, ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ടവരാണ്. എന്നിട്ടും അവരുടെ വായ്പ പുനഃക്രമീകരിക്കാന്‍ മാത്രമേ കഴിയുവെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അത് ആശ്വാസമല്ല, വഞ്ചനയാണ്.  ഈ നിസ്സംഗത അപലപനീയമാണെന്നും ദുരിതബാധിതര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് നീതി ലഭിക്കുന്നത് വരെ അവരുടെ ശബ്ദം എല്ലാ വേദികളിലും ഉന്നയിക്കുമെന്നും പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു .