ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുന്നു; ജനങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ സൃഷ്ടിക്കണം: പ്രിയങ്കാ ഗാന്ധി

Saturday, June 1, 2024

 

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്ന് തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമാണ്. അനുഭവങ്ങളെ അടിസ്ഥാനമാക്കി വോട്ട് ചെയ്യുക. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടി വോട്ട് ചെയ്യണമെന്നും നിങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെ സൃഷ്ടിക്കണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ വലിയ പങ്കാളിത്തം ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.