Priyanka Gandhi | വയനാട്ടില്‍ പുതിയ റോഡുകള്‍ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി.; മണ്ഡല പര്യടനം നാളെയും തുടരും

Jaihind News Bureau
Friday, September 12, 2025


വയനാട്ടില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ പുതിയ റോഡുകള്‍ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. മണ്ഡല പര്യടനത്തിനായി ഇന്നലെ വയനാട്ടില്‍ എത്തിയ പ്രിയങ്ക ആദ്യ ദിവസ പര്യടനം പൂര്‍ത്തിയാക്കി. നിര്‍ദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിര്‍ത്തിയായ കൊട്ടിയാംവയലില്‍ പ്രിയങ്ക ഗാന്ധി എം. പി. സന്ദര്‍ശനം നടത്തി.

താമരശ്ശേരി ചുരത്തില്‍ ഉള്‍പ്പടെ ഒരു തടസ്സമുണ്ടായാല്‍ ഏറ്റവും അത്യാവശ്യ സേവനങ്ങള്‍ക്ക് പോലും കോഴിക്കോട് പോലെ ഉള്ള ജില്ലകളെ ആശ്രയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അതിന് ബദല്‍ പാതകള്‍ അടിയന്തരമായി തയ്യാറാക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നലെ വൈകീട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗ്ഗമാണ് പ്രിയങ്ക ഗാന്ധി എം.പി. വയനാട് എത്തിയത് . വയനാടന്‍ ജനതയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന ജനപ്രതിനിധിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണ് വയനാട്ടുകാര്‍