PRIYANKA GANDHI MP| മണ്ഡല പര്യടനത്തിനെത്തിയ പ്രിയങ്ക ഗാന്ധി എംപി വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

Jaihind News Bureau
Sunday, September 14, 2025

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി വിവിധ മേഖലകളിലെ പ്രമുഖരുമായി സന്ദര്‍ശനം നടത്തി. മണ്ഡല പര്യടനത്തിനായി രണ്ട് ദിവസം മുന്‍പാണ് പ്രിയങ്ക കേരളത്തില്‍ എത്തിയത്. ഈ വേളയിലാണ് പ്രമുഖരെ സന്ദര്‍ശിച്ചത്. എഴുത്തുകാരനായ എം.എല്‍ കാരശ്ശേരി, മര്‍കസ് നോളഡ്ജ് സിറ്റിയുടെ മാനേജിങ് ഡയറക്ടറായ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരി തുടങ്ങിയ പ്രമുഖരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ എം. എന്‍. കാരശ്ശേരി മാഷിനെ കാരശ്ശേരിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ഒപ്പമുണ്ടായിരുന്നു.

പണ്ഡിതനും മര്‍കസ് നോളഡ്ജ് സിറ്റിയുടെ മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരിയുമായി കൈതപൊയില്‍ മര്‍ക്കസ് സിറ്റി ആസ്ഥാനത്ത് സൗഹൃദ സന്ദര്‍ശനം നടത്തി. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, ടി. സിദ്ദിഖ് എം.എല്‍.എ. എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

പ്രിയങ്ക ഗാന്ധി എം. പി. താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് താമരശ്ശേരി ബിഷപ്പ് ഹൌസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മഹാത്മാ ഗാന്ധി, ജവാഹ്ലാല്‍ നെഹ്രു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ചിത്രം ആലേഖനം ചെയ്ത ചിത്രം പ്രിയങ്ക ഗാന്ധി എം.പി.ക്ക് ബിഷപ്പ് സമ്മാനമായി നല്‍കി. വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. സായി പാറന്‍കുളങ്ങര, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

നോവലിസ്റ്റും കഥാകൃത്തും കവിയുമായ കല്പറ്റ നാരായണനുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി എം.പി .