പ്രിയങ്ക ഗാന്ധി എം.പി വയനാട്ടില്‍ എത്തി ; ഇന്ന് മുതൽ മൂന്ന് ദിവസം വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

Jaihind News Bureau
Saturday, February 8, 2025

വയനാട് : പ്രിയങ്ക ഗാന്ധി  വയനാട്ടിലെത്തി. കോഴിക്കോട് വീമാനത്താവളത്തിൽ നിന്നും റോഡ് മാർഗമാണ് വയനാട്ടിൽ എത്തിയത്. പ്രിയങ്ക ഇന്ന് മുതൽ മൂന്ന് ദിവസം വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും . പ്രധാനമായും നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന യു.ഡി.എഫ്. ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കാൻ ആണ് പ്രിയങ്ക വയനാട്ടിൽ എത്തിയത്.

വയനാട് എം പി യും എ. ഐ. സി. സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി എം. പി. ഇന്നലെ രാത്രിയോട് കൂടി കോഴിക്കോട് വിമാനത്താവളത്തിൽ എത്തി. ശേഷം റോഡ് മാർഗം വയനാട്ടിലേക്ക്‌ തിരിച്ചു. ശനിയാഴ്ച രാവിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത്‌ തല നേതൃസംഗമങ്ങളിൽ പങ്കെടുക്കും. വൈകിട്ടോടെ കണിയാംപറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലും പ്രിയങ്ക ദർശനം നടത്തും. ഞായറാഴ്ച ഏറനാട്, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ ബൂത്ത്‌ തല നേതൃസംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. തിങ്കളാഴ്ച വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിലെ ബൂത്ത്‌ തല സംഗമങ്ങളിൽ പങ്കെടുക്കുന്ന പ്രിയങ്ക കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട നൗഷാദലി, കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂത്തേടം സ്വദേശിനി സരോജിനി, കരുളായിയിലെ മണി എന്നിവരുടെ ബന്ധുക്കളെയും കാണും.