വയനാട് പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരുന്നു. പുതുതായി സ്ഥാപിച്ച കല്പറ്റയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സന്ദര്‍ശിക്കുന്ന പ്രിയങ്ക ഗാന്ധി എം.പി, ഉച്ചയ്ക്ക് ശേഷം വണ്ടൂരില്‍ സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സംബന്ധിക്കും. പിന്നീട് കോഴിക്കോട് അതിരൂപത മെത്രാന്‍ ഡോ. വര്‍ഗ്ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ച ശേഷം ഡല്‍ഹിക്ക് തിരിക്കും.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായിട്ടാണ് പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തിയത്. മെയ് മൂന്നിന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധി റോഡ് മാര്‍ഗമാണ് വയനാട്ടില്‍ എത്തിയത്. മണ്ഡലത്തിലെ വിവധ പരിപാടികളില്‍ പങ്കെടുത്ത് പ്രിയങ്ക ഇന്ന് മടങ്ങും.