“അധ്വാനം ഫലം കാണും”; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Jaihind Webdesk
Tuesday, May 21, 2019

പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക ഗാന്ധി. എതിരാളികള്‍ പരത്തുന്ന കിംവദന്തികളിലും എക്‌സിറ്റ് പോളുകളിൽ തളരരുതെന്ന് പാർട്ടി പ്രവർത്തകരോട് ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അതേസമയം വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളിൽ നിരീക്ഷണം തുടരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രതികൂലമായതിലുള്ള പ്രവർത്തകരിലെ ആശങ്കയ്ക്കാണ് പ്രിയങ്ക ആത്മവിശ്വാസം പകർന്നത്. തെറ്റിദ്ധാരണ പരത്തുകയാണ് എക്‌സിറ്റ് പോളുകളുടെ ലക്ഷ്യമെന്ന് പ്രവർത്തകരെ ഓർമ്മപ്പെടുത്തിയ പ്രിയങ്ക എക്‌സിറ്റ്‌പോൾ ഫലങ്ങളിൽ തളരരുതെന്നും പ്രവർത്തകരോട് പറഞ്ഞു. അതോടൊപ്പം വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകൾക്കുള്ള സുരക്ഷ തുടരണണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

प्यारे कार्यकर्ताओ बहनों और भाइयों,

अफ़वाहों और एग्जिट पोल से हिम्मत मत हारिये। ये आपका हौसला तोड़ने के लिये फैलाई जा रही हैं। इस बीच आपकी सावधानी और भी महत्वपूर्ण बन जाती है। स्ट्रांग रूम और मतगणना केंद्रों में डटे रहिए और चौकन्ने रहिए। हमें पूरी उम्मीद है कि हमारी मेहनत और आपकी मेहनत फल लाएगी

ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 300ൽ അധികം സീറ്റുകൾ എൻഡിഎക്ക് കിട്ടുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്നു. എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയിൽ നടക്കുന്നത്.

https://www.youtube.com/watch?v=ITWIbOuik5Q&feature=youtu.be