ത്രിവേണി നദീസംഗമത്തിൽ പൂജയർപ്പിച്ച് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Thursday, February 11, 2021

പുണ്യദിനത്തിൽ അലഹബാദ് പ്രയാഗ് രാജിലെ ത്രിവേണി നദീ സംഗമത്തിൽ പൂജയർപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രാർഥനയോടെ നിൽക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു. നദിയിൽ പ്രിയങ്കയും മകൾ മിറായയും പൂജയും നടത്തി. കോൺഗ്രസ് എംഎൽഎ ആരാധന മിശ്രയ്ക്കൊപ്പമാണ് പ്രിയങ്ക പ്രയാഗ് രാജില്‍ എത്തിയത്. ഗംഗ, യമുന, സരസ്വതീ നദികളുടെ സംഗമസ്ഥാനമായാണ് ത്രിവേണിയെ കണക്കാക്കുന്നത്.

ജവാഹർ ലാൽ നെഹ്റുവിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതിനു മുന്നിൽ പ്രണാമം അർപ്പിച്ചാണ് നദീസംഗമത്തിലെ പൂജകളിൽ പ്രിയങ്ക പങ്കെടുത്തത്. നെഹ്റു കുടുംബത്തിന്‍റെ മുൻ ഭവനമായ ആനന്ദ ഭവനവും സന്ദർശിച്ച പ്രിയങ്ക അവിടെ അനാഥാലയത്തിലെ കുട്ടികളുമൊത്തും സമയം ചെലവഴിച്ചു.