‘ചരിത്രം കുറിച്ചു, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന നിമിഷം’ ; നീരജിനെ അഭിനന്ദിച്ച് പ്രിയങ്കയും രാഹുലും

Jaihind Webdesk
Saturday, August 7, 2021

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും.  നീരജ് ചരിത്രം കുറിച്ചെന്ന് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന നിമിഷമാണെന്നും നീരജിനെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയും കുറിച്ചു.

 

https://www.facebook.com/rahulgandhi/photos/a.303625490071846/1330436084057443/

നീരജിനെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അഭിനന്ദിച്ചു . നീരജിന്റെ മെഡല്‍ നേട്ടം രാജ്യത്തെ യുവാക്കള്‍ക്ക് വലിയ പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. നീരജിന്റെ ജാവലിന്‍ തടസ്സങ്ങള്‍ തകര്‍ത്ത് രാജ്യത്തിനായി ചരിത്രം സൃഷ്ടിച്ചു. പങ്കെടുത്ത ആദ്യ ഒളിമ്പിക്‌സില്‍ തന്നെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേടാന്‍ നീരജിന് സാധിച്ചു. രാജ്യം വലിയ ആഹ്ലാദത്തിലാണെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു. രാജ്യത്തിനായി സ്വര്‍ണ മെഡല്‍ സമ്മാനിച്ച നീരജിന്റെ പ്രകടനം എക്കാലവും ഓര്‍ക്കപ്പെടുമെന്ന് പ്രധാനമന്ത്രിയും അഭിനന്ദിച്ചു.