
പ്രിയദർശിനി പുരസ്കാര ദാനവും പുസ്തക പ്രകാശന ചടങ്ങും നാളെ 3.30ന് കെ.പി. സി.സി ഓഫിസിൽ വച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ നിർവ്വഹിക്കുമെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെ.പി. സി. സി ജനറൽ സെക്രട്ടറിയുമായ അഡ്വ. പഴകുളം മധുവും സെക്രട്ടറി ബിന്നി സാഹിതിയും അറിയിച്ചു.
ഗാന്ധി പ്രബന്ധ രചനാ മൽസര വിജയികളായ അഭിരാമി ,പ്രവീൺ എന്നിവർക്ക് ക്യാഷ് അവാർഡും പ്രിയദർശിനി പുരസ്കാരവും സമ്മാനിക്കും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ജനപ്രതിനിധികൾ ,പരിവർത്തനത്തിൻ്റെ വക്താക്കൾ എന്ന പുസ്തകത്തിൻ്റെയും പ്രമുഖ ആർട്ടിസ്റ്റ് കാട്ടൂർ നാരായണപിള്ളയുടെ ആധുനിക ചിത്രകല വിശകലനം എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും. പ്രിയദർശിനി സാഹിത്യോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.
പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ്ബ് മുഖ്യ അതിഥി ആയിരിക്കും. കാട്ടൂർ നാരായണപിള്ള ,ഡോ. പി.പി ബാലൻ, ബിന്നി സാഹിതി , ഡോ. ജോബിൻ ചാമക്കാല എന്നിവർ പങ്കെടുക്കും.