പ്രിയാ വർഗീസിന്‍റെ നിയമന ശുപാർശ പുനഃപരിശോധിക്കും; സ്ക്രൂട്ടിനി കമ്മിറ്റി രൂപീകരിച്ചു

Jaihind Webdesk
Tuesday, December 20, 2022

 

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന്‍റെ കണ്ണൂർ സർവകലാശാലയിലെ നിയമന ശുപാർശ പുനഃപരിശോധിക്കും. ഇന്നു ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ശുപാർശ പുനഃപരിശോധിക്കാൻ സ്ക്രൂട്ടിനി കമ്മിറ്റി രൂപീകരിച്ചു. നിയമനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസറാകാൻ പ്രിയാ വർഗീസിന് യോഗ്യത ഇല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. കോടതി വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ സർവകലാശാല നിയമനം പുനഃപരിശോധിക്കാൻ തീരുമാനിക്കുന്നത്.