തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്നാണ് ആവശ്യം. ആവശ്യം ഉന്നയിച്ച് അടുത്ത മാസം 19 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ തൃശൂരിൽ ചേർന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. അവശ്യം അംഗീകരിച്ചില്ലെങ്കിൽ തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് നടത്താനും തീരുമാനമായി. നവംബറിലാകും ലോംഗ് മാർച്ച് സംഘടിപ്പിക്കുക.