ജനജീവിതം ദുരിതത്തിലാക്കി സ്വകാര്യ ബസ് സമരം മൂന്നാം ദിനം; പ്രശ്നപരിഹാരത്തിന് ഇടപെടാതെ സർക്കാർ

 

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. അതേസമയം ജനത്തെ വലയ്ക്കുന്ന നടപടി തുടരുമ്പോഴും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വിമര്‍ശനം ഉയരുകയാണ്. നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകളുടെ സംയുക്ത സമിതിയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്.

മിനിമം ചാർജ് 12 രൂപയാക്കുക , കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തുക, വിദ്യാർത്ഥി കളുടെ നിരക്ക് 6 രൂപയാക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം ജനങ്ങളെ വലച്ച് ബസ് സമരം മൂന്നാം ദിവസം കടന്നിട്ടും ബസുടമകളുമായുള്ള ചർച്ചയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി ഇതുവരെയും തയാറായിട്ടില്ല.+

പരീക്ഷക്കാലമായതിനാല്‍ സ്‌കൂളിലേക്ക് എത്തേണ്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പണിമുടക്കില്‍ വലയുകയാണ്. ഓട്ടോറിക്ഷയും ടാക്‌സിയും ഏര്‍പ്പാടാക്കിയാണ് കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നത്. കെഎസ്ആര്‍ടി ബസുകള്‍ പരമാവധി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ദുരിതം കുറയ്ക്കാന്‍ ഇത് പര്യാപ്തമാകുന്നില്ല. സ്വകാര്യ ബസ് പണിമുടക്കിനോടൊപ്പം 28, 29 ദിവസങ്ങളിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പൊതുപണിമുടക്ക് കൂടി പ്രഖ്യാപിച്ചതിനാൽ ഈ ദിവസങ്ങളിൽ സംസ്ഥാനം സ്തംഭിക്കും.

Comments (0)
Add Comment